അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറി; കര്‍ഷകനെ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തി

ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തി.

തെലങ്കാനയിലാണ് സംഭവം. കര്‍ഷകനായ ഷെയ്ഖ് ജമാല്‍ സാഹിബാണ് മരിച്ചത്.

തൊപ്പി വെച്ച യുവാവ് വഴിയില്‍ വെച്ച്‌ ബൈക്കിന് കൈ കാണിച്ച്‌ ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. ജമാല്‍ യുവാവിനെ കയറ്റി യാത്ര തുടര്‍ന്നു. കുറച്ച്‌ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോള്‍ യുവാവ് കര്‍ഷകന്റെ

ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തി.

തെലങ്കാനയിലാണ് സംഭവം. കര്‍ഷകനായ ഷെയ്ഖ് ജമാല്‍ സാഹിബാണ് മരിച്ചത്.

തൊപ്പി വെച്ച യുവാവ് വഴിയില്‍ വെച്ച്‌ ബൈക്കിന് കൈ കാണിച്ച്‌ ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. ജമാല്‍ യുവാവിനെ കയറ്റി യാത്ര തുടര്‍ന്നു. കുറച്ച്‌ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോള്‍ യുവാവ് കര്‍ഷകന്റെ തുടയില്‍ വിഷം കുത്തി വെയ്‌ക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാല്‍ താഴെ വീണു. ഇതിനിടയില്‍ യുവാവ് രക്ഷപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ജമാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തി. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷമാണ് ജമാലില്‍ കുത്തിവെച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

തുടയില്‍ വിഷം കുത്തി വെയ്‌ക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാല്‍ താഴെ വീണു. ഇതിനിടയില്‍ യുവാവ് രക്ഷപ്പെട്ടു.

സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ജമാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തി. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷമാണ് ജമാലില്‍ കുത്തിവെച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

prp

Leave a Reply

*