ലൈഫ്‌മിഷന്‍ പദ്ധതി: സ്വപ്നക്ക് വന്‍തുക കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: ലൈഫ്‌മിഷന്‍ പദ്ധതിയില്‍ സ്വപ്നക്ക് വന്‍തുക കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ വിവരങ്ങള്‍ അറിയിച്ചത്.

കരാറുകാരായ യൂണിടെക് സ്വപ്നയ്ക്ക് ആറു ശതമാനം കമ്മീഷന്‍ നല്‍കി. ഇതിന് ശേഷം യൂണിടെക് പ്രതിനിധികള്‍ കോണ്‍സുല്‍ ജനറലിനെ കണ്ടു. കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കാണാന്‍ യൂണിടെക് പ്രതിനിധികളോട് നിര്‍ദേശിച്ചുവെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കോണ്‍സുല്‍ ജനറലിന് കമ്മീഷന്‍ ലഭിച്ചോ എന്ന് അറിയില്ലന്നും ഏജന്‍സി അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കര്‍ സ്വപനയോടൊപ്പം മൂന്ന് തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ്‌മെന്റ്

കള്ളപ്പണമല്ലെങ്കില്‍ ലോക്കറില്‍ സൂക്ഷിച്ചതെന്തിനെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. സ്വര്‍ണ്ണംവിവാഹ സമയത്ത് ലഭിച്ചതാണെന്ന സ്വപ്നയുടെ വാദം നിലനില്‍ക്കില്ലെന്നും ഇത്രയും സ്വര്‍ണ്ണം നല്‍കാനുള്ള സാമ്ബത്തിക ശേഷി സ്വപ്നയുടെ കുടുംബത്തിനുണ്ടായിരുന്നില്ലന്നും ഇഡി ചൂണ്ടിക്കാട്ടി.

ലോക്കറില്‍നിന്ന് കണ്ടെടുത്തത് സ്വര്‍ണ്ണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി യൂണിടെക് കോണ്‍സുല്‍ ജനറലിന് കമ്മീഷന്‍ നല്‍കി. ഇതില്‍ നിന്ന് കുറച്ച്‌ പണം സ്വപ്നക്ക് കോണ്‍സുല്‍ ജനറല്‍ സമ്മാനമായി നല്‍കി. ഈ പണമാണ് ലോക്കറിലുള്ളത്. 19 വയസ്സു മുതല്‍ വലിയ തസ്തികകളില്‍ ജോലി ചെയ്തയാളാണ് സ്വപ്ന. സ്വപ്നയുടെ പിതാവ് യു എ ഇ യിലുള്ള ഷെയ്ഖിന്‍്റെ അക്കൗണ്ടന്റായിരുന്നു. 34 വര്‍ഷം അവിടെ ജോലി ചെയ്തിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി.

പ്രളയ ഫണ്ട് സമാഹരണത്തിനായി സര്‍ക്കാര്‍ സംഘത്തിനൊപ്പം പോയിട്ടില്ലെന്നും സ്വപ്നയുടെ ഉന്നത സ്വാധീനത്തെക്കുറിച്ച്‌ പറയുന്നതല്ലാതെ കള്ളപ്പണ ഇടപാടിനെക്കുറിച്ച്‌ എവിടെയും എന്‍ഫോഴ്‌സ്‌മെന്റ് എവിടെയും പറയുന്നില്ലെന്നും സ്വപനയുടെ അഭിഭാഷകന്‍ ചുണ്ടിക്കാട്ടി.

ലൈഫ് മിഷന്‍ പദ്ധതി കോണ്‍സുലേറ്റ് മുഖാന്തിരമാണ് നടപ്പാക്കുന്നത് യൂണിടെക് എന്ന ബില്‍ഡറെ കണ്ടെത്തിയത് താനായിരുന്നുവെന്നും ഇതില്‍ നിന്ന് ലഭിച്ചതാണ് കമ്മീഷനെന്നും സ്വപ്ന അറിയിച്ചു. ജാമ്യാപേക്ഷ വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

prp

Leave a Reply

*