നാളെ രാവിലെ പന്ത്രണ്ടരയോടെ യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഈ സീസണിലെ ആദ്യ സെമി ഫൈനല്‍ മത്സരം നടക്കും. ഫ്രഞ്ച് ക്ലബായ പിഎസ്ജി ജര്‍മന്‍ ക്ലബായ ആര്‍ബി ലേപ്സിഗിനെ നേരിടും.പോര്‍ച്ചുഗീസ് നഗരമായ ലിസ് ബനിലെ എസ്റ്റഡിയോ ഡ ലസില്‍ വച്ചാണ് മത്സരം നടക്കുക.

ഇരു ടീമുകളും ചരിത്രത്തില്‍ ആദ്യം ആയാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ജയിച്ചാല്‍ ആദ്യമായാണ് ഇരു ടീമുകളും ഫൈനലില്‍ എത്തുക. പിഎസ്ജി ഇതിന് മുന്നേ 1994-1995 സീസണില്‍ ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയിരുന്നു. അന്ന് എസി മിലാനോട് തോല്‍വി നേരിട്ട് പുറത്താ യതിന് ശേഷം പിഎസ്ജി ചാമ്ബ്യന്‍സ് ലീഗില്‍ പറയ തക്ക ഒന്നും നേടിയിട്ടില്ല. നാളത്തെ മത്സരത്തില്‍ എംബാപെയിലും നെയ്മറിലും ആയിരിക്കും പി എസ് ജി ആരാധകരുടെ പ്രതീക്ഷ.

