ലേസര്‍ രശ്മികളാല്‍ ഡ്രോണുകളെ തകര്‍ക്കും, മോദിക്കും ട്രംപിനും ആകാശത്ത് കാവല്‍ തീര്‍ത്ത ഇന്ത്യയുടെ സ്വന്തം ആന്റിഡ്രോണ്‍ സംവിധാനം ജമ്മുവിലേക്ക് ?

ന്യൂഡല്‍ഹി : ജമ്മുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ ഭീകരര്‍ കഴിഞ്ഞ ഞായറാഴ്ച ഡ്രോണുകളുപയോഗിച്ച്‌ ആക്രമണം നടത്തിയിരുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ നിര്‍മ്മിതമായ ആന്റി ഡ്രോണ്‍ സംവിധാനം ഇന്ത്യ സ്വന്തമാക്കണമെന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യ തദ്ദേശീയമായി ആന്റിഡ്രോണ്‍ സംവിധാനം നിര്‍മ്മിച്ചിട്ടുണ്ട്. വി ഐ പി സുരക്ഷയ്ക്കായി ഡി ആര്‍ ഡി ഒയാണ് ഈ ഉപകരണം നിര്‍മ്മിച്ചത്.

2020ല്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത വിവിഐപികളുടെ സുരക്ഷയ്ക്കായാണ് ആദ്യമായി ഡി ആര്‍ ഡി ഒ നിര്‍മ്മിച്ച ആന്റിഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ ആകാശത്തിന്റെ കാവല്‍ ഏറ്റെടുത്ത ഈ കുഞ്ഞന്‍ ഉപകരണത്തിന്റെ മേന്‍മകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിലെ പരിപാടിക്കും ഇതേ സംവിധാനമാണ് സുരക്ഷയ്ക്കായി ഇന്ത്യ ഒരുക്കിയത്. ജമ്മുവിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വി ഐ പി സുരക്ഷയ്ക്ക് പുറമേ സൈനിക മേഖലയിലും ഡി ആര്‍ ഡി ഒയുടെ ആന്റിഡ്രോണ്‍ സംവിധാനം ഉപയോഗിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡി ആര്‍ ഡി ഒ വികസിപ്പിച്ച ആന്റിഡ്രോണ്‍ സംവിധാനത്തിന് ലേസര്‍ ഉപയോഗിച്ച്‌ ഡ്രോണുകള്‍ കണ്ടെത്താനും നശിപ്പിക്കാനും കഴിയും. മൂന്ന് കിലോമീറ്റര്‍ വരെ മൈക്രോ ഡ്രോണുകള്‍ കണ്ടെത്താനും ജാം ചെയ്യാനും ഇതിനാകും.

prp

Leave a Reply

*