അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയുമെന്ന് ജെപി നദ്ദ

ന്യൂഡല്‍ഹി : അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണറെ അഴിമതിക്കാരനെന്ന് വിളിച്ച്‌ മമത ആക്ഷേപിച്ചിരുന്നു. ജെയിന്‍ ഹവാല കേസില്‍ പേര് പരാമര്‍ശിച്ച വ്യക്തിയാണെന്നും അഴിമതിക്കാരനാണെന്നുമായിരുന്നു മമതയുടെ ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തിലാണ് നദ്ദയുടെ വാക്കുകള്‍.

സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ തൃണമൂല്‍ ഗുണ്ടകള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് മുന്‍പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അക്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ബംഗാളില്‍ നടന്നത് പോലെയുള്ള ആക്രമണങ്ങള്‍ ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ് നടക്കുന്നത് എങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ പ്രതിഷേധം നടത്തുമായിരുന്നുവെന്ന് ജെപി നദ്ദ പറഞ്ഞു. കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ പ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ അവിടെയൊന്നും ഇത്തരത്തില്‍ കലാപം നടന്നിട്ടില്ല. മറ്റ് സ്ഥലങ്ങളില്‍ തൃണൂല്‍ കോണ്‍ ഇല്ലാത്തത് കാരണമാണ് അക്രമം നടക്കാതിരുന്നത് എന്നും നദ്ദ പറഞ്ഞു.

prp

Leave a Reply

*