‘ലാലേട്ടന്‍ ഒടിടിക്ക് കൊടുത്തപ്പോള്‍ പ്രശ്നമില്ല; അന്ന് തീയേറ്ററില്‍ ആളെ കയറ്റിയത് ദുല്‍ഖറിന്റെ കുറുപ്പായിരുന്നു’

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് കഴിഞ്ഞ ദിവസമാണ് താരത്തെ വിലക്കിയത്.

ദുല്‍ഖര്‍ നിര്‍മ്മിച്ച്‌ നായകനായ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് നടപടി. സല്യൂട്ട് തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നെന്നും ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചിരുന്നു.

ദുല്‍ഖറിനും നിര്‍മ്മാണ കമ്ബനിക്കും വിലക്കേര്‍പ്പെടുത്തി ഫിയോക്


1

ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ഫിയോക്ക് ആരോപിക്കുന്നു. ജനുവരി 14ന് സല്യൂട്ട് തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് കരാര്‍ ഉണ്ടായിരുന്നു. അന്ന് പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ ഒടിടിയില്‍ എത്തുന്നതെന്ന് സംഘടന പറയുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്ബനിയായ വേ ഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

2

അതേസമയം, ദുല്‍ഖറിനെതിരെ ഫിയോക്ക് നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. ദുല്‍ഖര്‍ ആരാധകരും മമ്മൂട്ടി ആരാധകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്ത് കുറുപ്പിനെ ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ വിമര്‍ശനം.

3

ദുല്‍ഖറിനെ വിലക്കിയതുമായി ബന്ധപ്പെട്ട് വാര്‍ത്ത പങ്കുവച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറയുന്നത്. കൊവിഡ് കാലത്ത് പ്രതിസന്ധി നിലനിന്നപ്പോള്‍ തീയേറ്ററില്‍ ആളെ കയറ്റാന്‍ ദുല്‍ഖര്‍ നായകനായെത്തിയ കുറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്.

4

കൂടാതെ മോഹന്‍ലാല്‍ തന്റെ ചിത്രം ഒടിടിക്ക് കൊടുത്തപ്പോള്‍ എന്താണ് അദ്ദേഹത്തെ വിലക്കാത്തതെന്നും ചിലര്‍ കമന്റില്‍ ചോദിക്കുന്നുണ്ട്. മരക്കാറിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍- പൃഥിരാജ് ചിത്രം ബ്രോ ഡാഡി ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട് സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ പങ്കുവച്ച ചില കമന്റുകള്‍ ഇങ്ങനെയാണ്.

5

‘തിയേറ്റര്‍ പൂട്ടി അടപടലം മൂഞ്ചി അട്ടം നോക്കിയിരുന്ന സമയത്ത് തിയേറ്ററില്‍ ആളെ കയറ്റാന്‍ ‘കുറുപ്പ്’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങള്‍ ദുല്‍ഖറിനെയല്ല, ദുല്‍ഖര്‍ സല്‍മാന്‍ നിങ്ങളെയാണ് രക്ഷിച്ചത്’, ലാലേട്ടന്‍ ഒടിടിക്ക് കൊടുത്തപ്പോള്‍ ഇതൊന്നും കണ്ടില്ലലോ, അയാള്‍ റിസ്‌ക്കെടുത്ത് കുറുപ്പ് കൊടുത്തത് ഉടമകള്‍ മറന്നു. ഡിക്യു മലയാളം വേണ്ടെന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീരും.. ബഹിഷ്‌കരണം പോലും- എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

6

നിങ്ങളുടെ തീയേറ്റര്‍ ഒക്കെ പൂട്ടും…… ഇനി ഒടിടിയുടെ കാലഘട്ടം ആയിരിക്കും….. നിങ്ങള്‍ തന്നെ നിങ്ങളുടെ കുഴി തോണ്ടുക്കുക ആണ്… ഉള്ള കാലം സിനിമ ഒക്കെ ഓടിച്ചു നാലു കാശ് ഉണ്ടാക്കാന്‍ നോക്ക് അവസാനം വിലക്കി വിലക്കി നിങ്ങള്‍ ഒന്നും ഇല്ലാതെ ആവും എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കമന്റ്.

7

അതേസമയം, കുറുപ്പ് സിനിമയ്ക്ക് വേണ്ടി തീയേറ്ററുകളോട് സഹകരിച്ചതിനേക്കാള്‍ കൂടുതല്‍ തീയേറ്ററുകളും ഫിയോക്കും തിരിച്ച്‌ സഹകരിച്ചിട്ടുണ്ടെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ഫിയോക്കിനെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും സഹകരണങ്ങളും കുറുപ്പിന് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഒടിടി കൊണ്ട് മാത്രം അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ തന്നെ ആകട്ടെ എന്നും വിജയകുമാര്‍ വ്യക്തമാക്കി.

8

കുറുപ്പിനെ ഒരു വന്‍ വിജയമാക്കിയതിന്റെ പങ്ക് കേരളത്തിലെ തിയേറ്ററുകാര്‍ക്കുമുണ്ട്. അത് നിഷേധിക്കാന്‍ കഴിയില്ല ആര്‍ക്കും. തുടര്‍ച്ചയായി ചിത്രങ്ങളെടുത്ത് ഒടിടിയിലേക്ക് മാത്രം വിതരണം ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കുമെതിരെ എന്തായാലും നടപടിയുണ്ടാകും. ഇത് തിയേറ്ററുകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*