‘ശൂ, ലാലേട്ടാ.. ബ്ലാക്ക്, ബ്ലാക്ക്’; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കറുത്ത കുര്‍ത്ത ധരിച്ച്‌ മോഹന്‍ലാല്‍; ചിത്രം വൈറല്‍

കോഴിക്കോട്: സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രം.

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷല്‍നിലാണ് പിണറായി വിജയനും മോഹന്‍ലാലും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലുള്ള ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കറുപ്പ് നിറത്തിലുള്ള കുര്‍ത്തയാണ് ഇതിന് കാരണം. മുഖ്യമന്ത്രിയുടെ സുരക്ഷയെ മുന്‍ നിര്‍ത്തി കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമ്ബോഴാണ് കറുപ്പ് അണിഞ്ഞ് മോഹന്‍ലാലിന്റെ വരവ്.

ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പോലീസ് അഴിപ്പിച്ചിരുന്നു. എന്നാല്‍ അതേ സമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. ഇതും ട്രോളുകളില്‍ ഇടം നേടിയിരുന്നു. മരുമോന് കറുത്ത വസ്ത്രം ധരിക്കാമോ എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ പരിഹാസം. റിയാസിന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള ഏറ്റെടുത്ത് മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് ട്രോളന്മാര്‍.

കോഴിക്കോടുള്ള ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു കെ.മാധവന്റെ മകന്റെ വിവാഹ ആഘോഷങ്ങള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഗൗതമിന്റെ വിവാഹം. സിനിമ- രാഷ്‌ട്രീയമേഖലയില്‍ ഉള്ള നിരവധി പേര്‍ റിസപ്ഷനില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. മാമുക്കോയ, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജന്‍, ലിസി പ്രിയദര്‍ശന്‍, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജഗദീഷ്, വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

prp

Leave a Reply

*