ലാബില്‍ വച്ചടക്കം മാസങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാര്‍ഥിനിനെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് അറസ്റ്റിലായത്.

പോക്‌സോ കേസാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ഷമീര്‍ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.

പെണ്‍കുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാള്‍. സ്‌കൂളിലെ ലാബില്‍വച്ചും മറ്റുമാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഡബ്ല്യൂസി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. പിന്നീട് കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*