ചെന്നൈ: അണ്ണാ ഡിഎംകെ നേതൃത്വ തര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വത്തിന് തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
എടപ്പാടി പളനി സാമിയ്ക്ക്( ഇപിഎസ്) ജനറല്‍ സെക്രട്ടറിയായി തുടരാമെന്നും കോടതി അറിയിച്ചു. ജൂലായ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിനെതിരെ ഒ പനീര്‍ശെല്‍വം വിഭാഗം നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
ജയലളിതയുടെ മരണ ശേഷം, ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവാക്കി, കോ ഓര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ എന്ന പദവികള്‍ നിലനിര്‍ത്തി പാര്‍ട്ടി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത് തിരുത്തി ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുകൊണ്ടു വന്ന്, പഴനിസാമി വിഭാഗം നടത്തിയ ജനറല്‍ കൗണ്‍സിലിന് സാധുതയില്ലെന്നായിരുന്നു ഒപിഎസ് വിഭാഗം വാദിച്ചിരുന്നത്. കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതിനല്കാന് ഈ മാസം 16 വരെ സമയമനുവദിച്ചുകൊണ്ടായിരുന്നു കേസ് നേരത്തെ വിധിപറയാന്‍ മാറ്റിയത്.
പളനിസാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് പനീര്‍ശെല്‍വം സുപ്രീംകോടതിയെ സമീപിച്ചത്.

