KXIP vs RCB | ഇന്ന് പിറക്കാനിരിക്കുന്നത് നാല് റെക്കോര്‍ഡുകള്‍; ചരിത്രം കുറിക്കുന്നത് ആരൊക്കെ?


ഐപിഎല്ലില്‍ ഇന്ന് നേര്‍ക്കുനേര്‍ വരുമ്ബോള്‍ പിറക്കാനിരിക്കുന്നത് നാല് റെക്കോര്‍ഡുകള്‍. ഇതുവരെ 24 തവണയാണ് ഐപിഎല്ലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇരു ടീമുകളും 12 വീതം ജയങ്ങള്‍ നേടി.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ആര്‍സിബി രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏറ്റ തോല്‍വി മറികടക്കാനായിരിക്കും ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് ഇന്നത്തെ മത്സരത്തില്‍ ശ്രമിക്കുക. മത്സരത്തില്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതം. തുല്യ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ ക്രീസില്‍ തീപാറുമെന്ന് ഉറപ്പ്. ഇരു ടീമുകളിലും പിറക്കാനിരിക്കുന്നത് റെക്കോര്‍ഡുകളും. ഇന്നത്തെ മത്സരത്തില്‍ 74 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 5500 റണ്‍സ് എന്ന പുത്തന്‍ റെക്കോര്‍ഡ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്ലി. ട്വന്റി-20 യില്‍ 9000 റണ്‍സ് ക്ലബ്ബില്‍ കോഹ്ലി ഇടംനേടുമോ എന്നും ആരാധകര്‍ ഇന്ന് ഉറ്റുനോക്കുന്നു. ടി-20 യില്‍ ഇതുവരെ 8914 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്ന് 86 റണ്‍സ് നേടാനായാല്‍ 9000 ക്ലബ്ബില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാക്കാം.

ടി-20 യില്‍ 400 സിക്സ് എന്ന മാന്ത്രിക നമ്ബരിലേക്ക് എത്താന്‍ എബി ഡിവില്ലേഴ്സിന് ഇനി വേണ്ടത് ഒരു സിക്സര്‍ മാത്രം. ചരിത്ര സിക്സര്‍ ആര്‍സിബിയുടെ സൂപ്പര്‍ താരം ഇന്ന് പറത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്രം പിറന്നാല്‍, 400 സിക്സ് നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമെന്ന റെക്കോര്‍ഡ് ഡിവില്ലേഴ്സിന് സ്വന്തം. കൂടാതെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ രാജ്യാന്തര താരവുമാകും ഡിവില്ലേഴ്സ്. ഐപിഎല്ലില്‍ 4500 ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വെറും 54 റണ്‍സ് മാത്രമാണ് ഡിവില്ലേഴ്സിന് വേണ്ടത്.

പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. ഐപിഎല്ലില്‍ 2000 റണ്‍സ് തികയ്ക്കാന്‍ രാഹുലിന് വേണ്ടത് വെറും രണ്ട് റണ്‍സ് മാത്രമാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ തിളങ്ങാന്‍ രാഹുലിന് ആയിരുന്നില്ല.

ഐപിഎല്ലില്‍ നൂറാം വിക്കറ്റ് ലക്ഷ്യമിട്ടായിരിക്കും ആര്‍സിബി പേസര്‍ ഡെയില്‍ സ്റ്റെയിന്‍ ഇന്ന് ഇറങ്ങുന്നത്. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ സ്റ്റെയിനിന് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാം. ഇന്ന് മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വിദേശതാരമെന്ന ബഹുമതി സ്റ്റെയിനിന് സ്വന്തമാക്കാം.

ഇവരെ കൂടാതെ മറ്റൊരു താരം കൂടി ഇന്ന് പുതിയ നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 142 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് ഇനി വേണ്ടത്.

prp

Leave a Reply

*