കുരങ്ങുപനിക്കെതിരെ കര്‍ശന ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: യുഎഇ, ചെക് റിപബ്ലിക് തുടങ്ങിയ ഇടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ രോഗത്തിനെതിരെ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അടുത്ത സമ്ബര്‍ക്കം വഴി രോഗം പകരാനുള്ള സാധ്യതയുമുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിക്കുന്ന വാക്‌സിന്‍ തന്നെയാണ് നിലവില്‍ കുരങ്ങുപനിക്കും നല്‍കുന്നത്. ഇത് 85 ശതമാനം ഫലപ്രദമാണ്. എങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്.

19 രാജ്യങ്ങളിലായി 237 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊറോണ പടര്‍ന്ന് പിടിച്ചതു പോലെ കുരങ്ങുപനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

prp

Leave a Reply

*