ബസുകളുടെ മത്സര ഓട്ടത്തെച്ചൊല്ലി കയ്യാങ്കളി;യാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

നാദാപുരം∙ കുറ്റ്യാടിയില്‍ നിന്നു തുടങ്ങിയ സ്വകാര്യ ബസുകാരുടെ മത്സര ഓട്ടം നാദാപുരം ബസ് സ്റ്റാന്‍ഡില്‍ കയ്യാങ്കളിയില്‍ കലാശിച്ചു.

‌കല്ലാച്ചിയില്‍ ബസില്‍ നിന്നിറങ്ങിയ യാത്രക്കാരി ഇരു ബസുകള്‍ക്കും ഇടയില്‍ പെട്ടെങ്കിലും ഭാഗ്യംകൊണ്ട് അപകടത്തില്‍ നിന്നൊഴിവായി.

സമയക്രമത്തെച്ചൊല്ലി തുടങ്ങിയതാണ് തര്‍ക്കം. ഇന്നലെ രാത്രി 7നാണ് ബസ് ജീവനക്കാര്‍ തമ്മില്‍ സ്റ്റാന്‍ഡില്‍ സംഘര്‍ഷം ഉണ്ടായത്. കിഴക്കയില്‍ ബസ്സുകാരും ദേവിക ബസ്സുകാരും തമ്മിലാണ് പ്രശ്നമുണ്ടായത്. ഇരു ബസുകളും യാത്രക്കാരുടെ ജീവനു ഭീഷണിയാകും വിധമാണ് മത്സര ഓട്ടം നടത്തിയതെന്നു യാത്രക്കാര്‍ പറഞ്ഞു.

തര്‍ക്കത്തെ തുടര്‍ന്ന് ബസുകളിലെ ഡ്രൈവര്‍മാരെ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇതോടെ ഇരു ബസുകളിലെയും സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. ഏറെ പണിപ്പെട്ടാണ് യാത്രക്കാര്‍ മറ്റു ബസ്സുകളില്‍ കയറിപ്പറ്റിയത്. ചാര്‍ജ് കൂട്ടിയതോടെ സ്വകാര്യ ബസുകാര്‍ വടകര കുറ്റ്യാടി റൂട്ടിലും തലശ്ശേരി റൂട്ടിലും മത്സര ഓട്ടവും തര്‍ക്കവും രൂക്ഷമായിരിക്കുകയാണ്. കെഎസ്‌ആര്‍ടിസി ബസുകാരുമായി കൊമ്ബു കോര്‍ക്കുന്നതും ഈ റൂട്ടില്‍ പതിവാണ്.

prp

Leave a Reply

*