അമേരിക്കയില്‍ കൗമാരക്കാരന്‍റെ വെടിവയ്പ്: 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ വെടിവയ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു.നിരവധി പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സാന്‍ അന്‍റോണിയോയില്‍‌നിന്ന് 70 മൈല്‍ അകലെ ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്കൂളിലാണ് വെടിവയ്പ് ഉണ്ടായത്.

സ്കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വെടിയേറ്റത്. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്കു മാറ്റിയതായി ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു. ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസ് എന്ന 18 വയസുകാരനാണ് വെടിവച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ് ആരംഭിച്ചതെന്നു പോലീസ് പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. വെടിവയ്പുണ്ടായതിനെത്തുടര്‍ന്നു പ്രദേശത്തെ എല്ലാ കാമ്ബസുകളും പൂട്ടിയിരിക്കുകയാണ്.

prp

Leave a Reply

*