തീരദേശമേഖലയില്‍ വേലിയേറ്റ ഭീഷണിയുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കും: മന്ത്രി

തിരുവനന്തപുരം: തീരദേശമേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നതും വേലിയേറ്റ ഭീഷണിയുള്ളതുമായ മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള സമഗ്ര പദ്ധതിയാണു സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പുനര്‍ഗേഹം പദ്ധതിപ്രകാരം കാരോട് മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ‘നിറവ്’ ഭവനസമുച്ചയത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നു മന്ത്രി പറഞ്ഞു. പൊഴിയൂര്‍ തീരദേശ മേഖലയിലെ കൊല്ലങ്കോട്, പരുത്തിയൂര്‍ മല്‍സ്യഗ്രാമങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട 128 മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്കാണ് പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന സമുച്ചയം നിര്‍മിച്ചു നല്‍കിയത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തി ഫ്ളാറ്റുകള്‍ കൈമാറിയത്. ചടങ്ങില്‍ കെ. ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷനായി.

prp

Leave a Reply

*