സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും: വി.എന്‍ ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എന്‍ ശിവന്‍കുട്ടി.പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്‌ ഉച്ചയോടെ ഏകദേശ ധാരണയാകുമെന്ന് മന്ത്രി അറിയിച്ചു.രണ്ട് ദിവസത്തിനുള്ളില്‍ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തിലായിരിക്കും പരീക്ഷ ടൈംടേബിള്‍ ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പ്ലസ് വണ്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.

ഏപ്രിലില്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു

prp

Leave a Reply

*