ക​ണ്ടെ​യ്ന്‍​മെ​​ന്‍​റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു; ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ക​ല​ക്ട​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വ​ര്‍​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി എ​ട്ട്, 20 വാ​ര്‍​ഡു​ക​ള്‍, വ​ക്കം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ്, നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ്, പാ​റ​ശ്ശാ​ല പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് എ​ന്നി​വ ക​ണ്ടെ​യ്ന്‍​മെ​​ന്‍​റ് സോ​ണു​ക​ളാ​യും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പൂ​ജ​പ്പു​ര ഡി​വി​ഷ​നി​ല്‍ ചാ​ടി​യ​റ ​െറ​സി​ഡ​ന്‍​റ്​​സ് അ​സോ​സി​യേ​ഷ​ന്‍, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് 22ാം വാ​ര്‍​ഡി​ല്‍ ടെ​മ്ബി​ള്‍ ലെ​യി​ന്‍, ചി​റ്റാ​ഴ പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ള്‍ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​​ന്‍​റ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ക​ല​ക്ട​ര്‍ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പാ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, മാം​സം, മ​ത്സ്യം, മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍, കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ തു​ട​ങ്ങി​യ​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വ​ക്ക്​ മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ള്ളൂ.

രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു​വ​രെ ഇ​വ തു​റ​ക്കാം. റേ​ഷ​ന്‍ ക​ട​ക​ള്‍, മാ​വേ​ലി സ്​​റ്റോ​റു​ക​ള്‍, സ​പ്ലൈ​കോ ഷോ​പ്പു​ക​ള്‍, മി​ല്‍​മ ബൂ​ത്തു​ക​ള്‍ തു​ട​ങ്ങി​യ​വ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു വ​രെ തു​റ​ക്കാം. ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ ഡെ​ലി​വ​റി​ക്കാ​യി രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.ക​ണ്ടെ​യ്ന്‍​മെ​​ന്‍​റ് സോ​ണ്‍ ശ​ക്ത​മാ​യ പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

prp

Leave a Reply

*