മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു;മുത്തച്ഛനെയും പേരക്കുട്ടികളെയും ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

തൊടുപുഴ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ഏഴും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികളേയും അവരുടെ മുത്തച്ഛനേയും ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി.

ചപ്പാത്ത് തേക്കാനത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. തിങ്കളാഴ്ച ഏലപ്പാറയില്‍ നിന്ന് തൊടുപുഴയ്ക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ വരുമ്ബോഴാണ് സംഭവം.

ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നു വാസുദേവന്‍ നായര്‍. കാഞ്ഞാറില്‍ എത്തിയപ്പോള്‍ ഇളയകുട്ടി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ബസ് നിര്‍ത്തു കാര്യം കണ്ടക്ടറോട് പറഞ്ഞെങ്കിലും വിസമ്മതിച്ചു. തുടര്‍ന്ന് ഡ്രൈവറോട് കാര്യം പറഞ്ഞെങ്കിലും അയാളും അനിഷ്ടം പ്രകടിപ്പിച്ചു. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിന് പിന്നാലെ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മു്ട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കിയ ശേഷം ബസ് ഓടിച്ചു പോവുകയായിരുന്നു. 20 മിനിട്ടിലേറെ കാത്തുനിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത വാഹനം ലഭിച്ചത്.

തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമൊവശ്യപ്പെട്ട് തൊടുപുഴ ഡി.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് നിഗമനം. സംഭവദിവസം സര്‍വീസിലുണ്ടായിരുന്നു ജീവനക്കാരോട് വിശദീകരണം തേടുമെന്നും അറിയിച്ചിട്ടുണ്ട്

prp

Leave a Reply

*