കൊല്ലം: വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഉണ്ടാകും.
പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസുംഉണ്ടാകും.
അതേസമയം ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.
