കൊച്ചിയില്‍ റോഡില്‍ നിന്ന അന്യസംസ്ഥാനക്കാരന്റെ കൈയില്‍ കെട്ടുകണക്കിന് നോട്ട്, മൂന്നര ലക്ഷം എവിടെ നിന്നെന്ന് ചോദിച്ച പൊലീസ് മറുപടി കേട്ട് ഞെട്ടി

കൊച്ചി: നഗത്തില്‍ ആസാദ് റോഡില്‍ കൈയില്‍ മൂന്നരലക്ഷം രൂപയുമായി നിന്ന അന്യസംസ്ഥാനക്കാരനെ കണ്ട് നോര്‍ത്ത് പൊലീസ് ആദ്യം അമ്ബരന്നു.

ചോദ്യംചെയ്തപ്പോള്‍ കളഞ്ഞുകിട്ടിയ പണമാണെന്നായിരുന്നു മറുപടി.

കതൃക്കടവില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ഗജോ ബിഷോയ്ക്കാണ് (22) പണം കിട്ടിയത്. കതൃക്കടവിലെ ഫ്ളാറ്റിന് സമീപത്ത് നിന്ന് കളഞ്ഞുകിട്ടിയ പണമാണെന്ന് മാത്രമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഗജോയെ കൂടുതല്‍ ചോദ്യംചെയ്യാനായി നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

prp

Leave a Reply

*