തിരുവനന്തപുരം: മധ്യവേനലവധി രണ്ടു ദിവസം കൂടി കൂട്ടിക്കിട്ടുമെന്ന പ്രതീക്ഷ തെറ്റി. ജൂണ്‍ 1 വെള്ളി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കും. പിറ്റേന്നു ശനിയും പ്രവര്‍ത്തി ദിനം.
ജൂണ്‍ നാല് തിങ്കളാഴ്ചയേ സ്കൂള്‍ തുറക്കൂ എന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. സാധാരണ സ്ക്കൂള് തുറക്കുന്നത് ബുധനാഴ്ചയോ തിങ്കളാഴ്ചയോ ആയിരുന്നു. ആ രീതി മാറ്റി. ജൂണ്‍ നാലിന് സ്ക്കൂള് തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച പുറത്ത് വരും.
220 ദിവസം പ്രവൃത്തി ദിനമായിരിക്കണമെന്നതിനാലാണ് ജൂണ്‍ ഒന്നിന് തന്നെ സ്ക്കൂള് തുറക്കുന്നത്. സിബിഎസ്ഇ സ്ക്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.
