തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയമിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. ഇവിടങ്ങളില്‍ കേരള പൊലീസിന്റെ സേവനം ഒഴിവാക്കും. ബൂത്തിന് പുറത്തായിരിക്കും കേരള പൊലീസിനെ വിന്യസിക്കുക.
കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണമെന്നും വരും സര്‍ക്കാരിനെയോ നിലവിലെ സര്‍ക്കാരിനെയോ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന് സംരക്ഷിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ മിണ്ടാപ്രാണികളാകരുതെന്നും ടീക്കാറാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജാതി മത കാര്യങ്ങള്‍ ദുരുപയോഗം ചെയ്യരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.