പ്രശ്​നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ നിയമിക്കും, കേരള പൊലീസിനെ ബൂത്തിന്​ പുറത്തും -ടീക്കാറാം മീണ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രശ്​നബാധിത ബൂത്തുകളില്‍ ​കേന്ദ്രസേനയെ നിയമിക്കുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസര്‍ ടീക്കാറാം മീണ. ഇവിടങ്ങളില്‍ കേരള പൊലീസിന്‍റെ സേവനം ഒഴിവാക്കും. ബൂത്തിന്​ പുറത്തായിരിക്കും കേരള പൊലീസിനെ വിന്യസിക്കുക.

കള്ളവോട്ട്​ തടയാന്‍ വെബ്​കാസ്റ്റിങ്​ ശക്തവും വ്യാപകവുമാക്കും. പോളിങ്​ ഉദ്യോഗസ്​ഥര്‍ കള്ളവോട്ട്​ തടയണമെന്നും വരും സര്‍ക്കാരിനെയോ നിലവിലെ സര്‍ക്കാരിനെയോ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്​ഥരെ തെരഞ്ഞെടുപ്പ്​ കമീഷന്‍ സംരക്ഷിക്കും. പോളിങ്​ ഉദ്യോഗസ്​ഥര്‍ മിണ്ടാപ്രാണികളാകരുതെന്നും ടീക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി ജാതി മത കാര്യങ്ങള്‍ ദുരുപയോഗം ചെയ്യരുത്​. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

prp

Leave a Reply

*