കേരള പ്രളയ സെസ്; മ​ദ്യം, സ്വര്‍ണ്ണം- വെള്ളി ആഭരണങ്ങള്‍ക്ക് വി​ല വ​ര്‍​ധി​ക്കും

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനുള്ള പ്രളയ സെസ് സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതോടെ, മദ്യം, സിനിമാ ടിക്കറ്റ് എന്നിവയ്ക്കു വില വര്‍ധിക്കും.

അടുത്ത രണ്ടു വര്‍ഷത്തേക്ക് രണ്ട് ശതമാനം, ഒരു ശതമാനം നിരക്കിലാണ് സെസ്. ചെറുകിട ഉത്പന്നങ്ങള്‍ക്ക് പ്രളയ സെസ് ഇല്ല. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ തമാനമാണ് പ്രളയ സെസ്. ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്കാണ് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തി. മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി. ബിയറിനും വൈനിനും വില കൂടി. സോപ്പ്,മൊബൈല്‍ ഫോണ്‍,ടൂത്ത്  പേസ്റ്റ്, കാര്‍, ടൂവീലറുകള്‍, എസി, ഫ്രിഡ്ജ്, ചോക്ലേറ്റ്, പ്ലൈവുഡ്, ശീതള പാനീയം, സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക് എന്നിവയ്ക്കും വില വര്‍ദ്ധിച്ചു.

prp

Related posts

Leave a Reply

*