രാജ്യത്ത് ഒറ്റദിനം ഒരുലക്ഷത്തിനടുത്ത് രോഗികള്‍; കേരളത്തിലും സ്ഥിതി ഗുരുതരം

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. ഒറ്റദിനം 97,570 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 46,59,958 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,201 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണനിരക്ക് 77,472 ആയി. നിലവില്‍ 9,58,316 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടി. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ആഴ്‌ചയ്‌ക്കിടെ 50,000 ത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ‍വെറും ഇരുപത്തിരണ്ട് ദിവസംകൊണ്ട് അമ്ബതിനായിരം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന കണക്കുകള്‍ സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഔദ്യോഗിക മരണ സംഖ്യ 400 പിന്നിട്ടു. രോഗികളുടെ എണ്ണവും മരണനിരക്കും വലിയ തോതില്‍ വര്‍ധിക്കുമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,81,764 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,492 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 27,877 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

prp

Leave a Reply

*