എല്ലാ തന്ത്രങ്ങളും വിഫലം, പത്മസരോവരത്തില്‍ കൂട്ട കരച്ചില്‍! ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; നടന്‍ വീണ്ടും അഴിക്കുള്ളിലേക്ക്.. ഇനി കാവ്യയുടെ വിധി നാളെ അറിയാം

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു. മാത്രമല്ല ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച്‌ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നാളെ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കുന്നതിനിടയിലാണ് പുതിയ നീക്കം. മാത്രമല്ല കാവ്യക്കെതിരെ മൊഴി കൊടുത്ത സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരിത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.

നടിയാക്രമിക്കപ്പെട്ട കേസില്‍ കാവ്യക്ക് വ്യക്തമായ പങ്കുണ്ടെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. നാളെ നടക്കാനിരിക്കുന്ന ചോദ്യം ചെയ്യലില്‍ കാവ്യക്ക് അല്‍പമൊന്ന് പതറിയാല്‍ പോലും അഴിക്കുള്ളിലാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ചോദ്യം ചെയ്യലിനായി സമഗ്രമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളത്.

എന്നാല്‍ കാവ്യ നല്‍കുന്ന ഉത്തരങ്ങള്‍ അവ്യക്തമോ അതല്ലെങ്കില്‍ കാവ്യയ്ക്ക് സംഭവത്തില്‍ പങ്കാളിത്തമുണ്ടെന്നോ തെളിഞ്ഞാല്‍ കേസില്‍ പ്രതിയാക്കപ്പെടുമെന്നത് ഉറപ്പാണ്. അങ്ങനെയെങ്കില്‍ കേരളത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക് പീഡനക്കേസ് വഴിമാറുമെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തെളിവു നശിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സായ് ശങ്കര്‍ കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത്. എന്നാല്‍ ഫോണിലേയും മറ്റ് ഇലേ്രക്ടാണിക് ഉപകരണങ്ങളിലേയും തെളിവുകള്‍ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ നശിപ്പിച്ചെന്നാണ് സായ് ശങ്കര്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

ദിലീപിന്റെ അഭിഭാഷകര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നശിപ്പിക്കാത്ത ഒരു കോപ്പി ലഭിച്ചാല്‍ ദിലീപും കാവ്യയും മാത്രമല്ല മറ്റ് പ്രമുഖരും കേസില്‍ അറസ്റ്റിലാകുമെന്ന് വ്യക്തമാണ്.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായുള്ള മറ്റൊരു കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍നിന്ന് വാങ്ങിയിരിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കമുള്ളവ ഉടന്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ലാപ്‌ടോപ്പ് അടക്കം അഞ്ച് ഉപകരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി സായ് സായ് ശങ്കറിനെ അന്വേഷണ സംഘം ഇന്നു ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ താന്‍ ചതിക്കപ്പെട്ടതായാണ് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിന് മുന്‍പ് മൊഴി നല്‍കിയിരുന്നത്.

prp

Leave a Reply

*