കശ്മീരില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു

ജമ്മുകശ്മീരിലെ സിദ്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു.

ഒരു സ്വകാര്യ ട്രക്കില്‍ കശ്മീരിലേക്ക് ഒളിച്ച്‌ കടക്കാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുന്നതിനിടയില്‍ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രാവിലെ 7.30 ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെയും ജമ്മുകശ്മീര്‍ പൊലീസും സൈന്യവും നടത്തിയ സംയുക്ത നീക്കത്തില്‍ വധിക്കുകയായിരുന്നു.

തീവ്രവാദികളില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. വലിയ ആക്രമണ ലക്ഷ്യവുമായി നീങ്ങിയ തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

prp

Leave a Reply

*