കാസര്‍കോട് ചൂരിയില്‍ മദ്രസ അധ്യാപകനായ കര്‍ണ്ണാടക കുടക്
സ്വദേശി റിയാസ് വെട്ടേറ്റ് മരിച്ചു. രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ഇതില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ ഇന്ന് മുസ്‌ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കാസര്‍കോഡ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഒരു ശ്രമാണ് കൊലപാതകത്തിനു പിന്നിലെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.


