കര്‍ണാടകയിലെ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; 80 കുട്ടികള്‍ ചികിത്സ തേടി

ബംഗളൂരു: സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തിയതിന്​ പിന്നാലെ 80 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ കുട്ടി​കളെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ്​ സംഭവം.

വെങ്കടപുര തണ്ട ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക്​ വിളമ്ബിയ ഉച്ചഭക്ഷണത്തിലാണ്​ ചത്തപല്ലിയെ കണ്ടെത്തിയത്​. ഭക്ഷണം കഴിച്ച 80 കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

കുട്ടികളെ ആരോഗ്യപര​ിശോധനക്ക്​ വിധേയമാക്കിയ ശേഷം ആശുപത്രിയില്‍നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്​കൂള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു.

prp

Leave a Reply

*