വായ്പ ലഭിക്കാത്തതിന്‍റെ പേരില്‍ ജീവനൊടുക്കിയ വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം നാളെ; വിപിനില്ലെന്ന സങ്കടം ബാക്കി

ഗാന്ധിനഗര്‍ : വായ്പ ലഭിക്കാത്തതിന്‍റെ പേരില്‍ ജീവനൊടുക്കിയ ഗാന്ധിനഗര്‍ കുണ്ടുവാറ പച്ചാലപ്പൂട്ട്‌ വിപിന്റെ വീട്ടില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത.

സഹോദരി വിദ്യയുടെ വിവാഹം നാളെ പാറമേക്കാവ് അമ്ബലത്തില്‍ നടക്കും. രാവിലെ 8.30നും ഒന്‍പതിനുമിടയില്‍ വരന്‍ നിധിന്‍ വിദ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും.

തുടര്‍ന്നു വിദ്യയും നിധിനും കയ്പമംഗലത്തെ നിധിന്റെ വീട്ടിലേക്കു പോകും. ജനുവരി പകുതിയോടെ നിധിന്‍ ജോലിക്കായി വിദേശത്തേക്കു മടങ്ങും. അധികം വൈകാതെ വിദ്യയെയും കൊണ്ടുപോകും. 12നു നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടര്‍ന്നാണു മുടങ്ങിയത്.

മരണത്തിന്റെ 16നുശേഷം വിവാഹം നടത്താമെന്നു ജ്യോത്സ്യന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അതിനുശേഷമുള്ള ആദ്യ മുഹൂര്‍ത്തമെന്ന നിലയിലാണു നാളെ വിവാഹം നടത്തുന്നത്.

രണ്ടു വര്‍ഷത്തിലേറെയായി ഇഷ്ടത്തിലാണു നിധിനും വിദ്യയും. സ്വര്‍ണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പില്‍ വിപിന്‍ കുടുംബത്തെക്കൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കില്‍ നിന്നു പണം കിട്ടാതെ വരികയായിരുന്നു. സ്ത്രീധനമോ സ്വര്‍ണമോ നിധിന്‍ ചോദിച്ചിരുന്നില്ല.

prp

Leave a Reply

*