ഹിമാലയത്തില്‍ അതിവേഗ മഞ്ഞുരുകല്‍ ; സമുദ്ര നിരപ്പ് ഉയരുന്നു

ഹിമാലയത്തില്‍ മഞ്ഞുരുകല്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതായി വിദഗ്ധരുടെ കണ്ടെത്തല്‍. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്‌ മഞ്ഞുരുകലില്‍ 10 മടങ്ങോളം വര്‍ധനവുണ്ടായിട്ടുളളതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ജൊനാഥന്‍ കാരിവിക് ചൂണ്ടിക്കാട്ടുന്നു . കാലാവസ്ഥാവ്യതിയാനമാണ് മഞ്ഞുപാളികള്‍ ഉരുകുന്നതിനുള്ള പ്രധാനകാരണം. മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് 0.92 മില്ലിമീറ്റര്‍ മുതല്‍ 1.38 മില്ലിമീറ്റര്‍ വരെ ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് ബ്രഹ്‌മപുത്ര, ഗംഗ, സിന്ധു എന്നീ നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതുവരെ കാണാത്ത മാറ്റങ്ങള്‍ക്കാണ് ഇവിടുത്തെ ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് പഠനത്തിന്റെ സഹരചയിതാവ് ഡോ.സൈമണ്‍ കുക്ക് വ്യക്തമാക്കി .പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് വേഗത കൂടിയിട്ടുണ്ടെന്നും അവ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കുക്ക് ചൂണ്ടിക്കാട്ടുന്നു .

prp

Leave a Reply

*