കല്പറ്റ: കഞ്ചാവ് കേസില്‍ ഓടിരക്ഷപ്പെട്ട പ്രതികളെ പിടികൂടി. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട പൂളക്കുന്ന് തയ്യുള്ളതില്‍ സുമേഷ് (അപ്പൂസ് -22) എന്നിവരാണ് പിടിയിലായത്.
ലഹരി വിരുദ്ധ സേനാംഗങ്ങളും കല്പറ്റ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും ജൂലൈ 19ന് കല്പറ്റ പെരുന്തട്ട പൂളക്കുന്നില്‍ സ്കൂട്ടറില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടിയെങ്കിലും ഇരുവരും ഓടിരക്ഷപ്പെട്ടു. കല്പറ്റ സി.ഐ പി. പ്രമോദും സംഘവും കല്പറ്റയില്നിന്നാണ് പ്രതികളെ പിടികൂടിയത്.

