കോവിഡ് വ്യാപനം: കാഞ്ഞങ്ങാടും നീലേശ്വരത്തും നിയന്ത്രണമേര്‍പ്പെടുത്തുന്നു

കാ​ഞ്ഞ​ങ്ങാ​ട്: പ്ര​തി​ദി​നം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്നു.

ന​ഗ​ര​ത്തി​ലെ ആ​ള്‍​ക്കൂ​ട്ട​മൊ​ഴി​വാ​ക്കു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യി ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ക്കാ​നും നി​ല​വി​ല്‍ ന​ഗ​ര​സ​ഭ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കി​യ​വ​ര്‍​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ നി​ശ്ചി​ത സ്ഥ​ല​ത്ത് വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കാ​നും, രാ​ത്രി​കാ​ല​ങ്ങ​ളി​ലെ ത​ട്ടു​ക​ട​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​നും ന​ഗ​ര​സ​ഭ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

വി​ഷു, റ​മ​ദാ​ന്‍ പ്ര​മാ​ണി​ച്ച്‌ ന​ഗ​ര​ത്തി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ടം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ ഡ്രൈ​ഡേ ആ​ച​രി​ക്കാ​നും കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​‍െന്‍റ ഭാ​ഗ​മാ​യി ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ടെ​സ്​​റ്റി​‍െന്‍റ​യും വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്ബു​ക​ളു​ടെ​യും എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ല്ല ബി​ല്‍ ടെ​ക്ക്, സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ന്മാ​രാ​യ സി. ​ജാ​ന​കി​ക്കു​ട്ടി, പി. ​അ​ഹ​മ്മ​ദ​ലി, കെ.​വി. സ​ര​സ്വ​തി, കെ. ​അ​നീ​ശ​ന്‍, കെ.​വി. മാ​യാ​കു​മാ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​കെ. ഗി​രീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

നീ​ലേ​ശ്വ​രത്തും നിയന്ത്രണങ്ങള്‍

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​മ​ണി വ​രെ​യും ടെ​ക്‌​സ്​​റ്റൈ​ല്‍​സ് ഷോ​പ്പു​ക​ള്‍ എ​ട്ടു മ​ണി​വ​രെ​യും മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ. വ​ഴി​യോ​ര​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍ എ​ന്നി​വ അ​ന​ധി​കൃ​ത​മാ​യി വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത് നി​രോ​ധി​ച്ചു. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഹോ​ട്ട​ലു​ക​ള്‍ രാ​ത്രി ഏ​ഴു​മ​ണി​വ​രെ തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കാം. വൈ​കീ​ട്ട്​ ആ​റു മു​ത​ല്‍ പാ​ര്‍സ​ലു​ക​ള്‍ മാ​ത്ര​മേ ന​ല്‍​കാ​വൂ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നോ​ടൊ​പ്പം ലൈ​സ​ന്‍സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ണ്ട​യി​ന്‍മെന്‍റ്​ സോ​ണി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. 10 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 65 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​ളു​ക​ളും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മൈ​താ​ന​ങ്ങ​ളി​ല്‍ കൂ​ട്ടം​കൂ​ടി ക​ളി​ക്കു​ന്ന​തും മ​ത്സ​ര​ങ്ങ​ളും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍ക്കും ഉ​ത്സ​വ​ങ്ങ​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍ എ​ന്നി​വ​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് വാ​ര്‍ഡ് ജാ​ഗ്ര​ത സ​മി​തി ഇ​ട​പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന മാ​ഷ് പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്തും. കോ​വി​ഡ് സ​മ്ബ​ര്‍ക്ക വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷ വീ​ഴ്ച​ക​ള്‍ വ​രു​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ പ​ക​ര്‍ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ​െപാ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ടി.​വി. ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ ഡോ. ​ജ​മാ​ല്‍ അ​ഹ്​​മ​ദ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ചും വി​ശ​ദീ​ക​രി​ച്ചു. സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍​മാ​രാ​യ കെ.​പി. ര​വീ​ന്ദ്ര​ന്‍, വി. ​ഗൗ​രി, ദാ​ക്ഷാ​യ​ണി കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പി. ​സു​ഭാ​ഷ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സി.​കെ. ശി​വ​ജി, രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. ദാ​മോ​ദ​ര​ന്‍, പി. ​രാ​മ​ച​ന്ദ്ര​ന്‍, സി. ​രാ​ഘ​വ​ന്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്ബ്യാ​ര്‍, ജോ​ണ്‍ ഐ​മ​ണ്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. സു​രേ​ഷ് കു​മാ​ര്‍, വി.​വി. ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സി.​വി. പ്രേ​മ​ന്‍, ടി.​വി. പ്രേ​മ​രാ​ജ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്പ​ര്‍വൈ​സ​ര്‍ എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​ശ​ശി​ധ​ര​ന്‍, നീ​ലേ​ശ്വ​രം വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ രാ​ധി​ക, പേ​രോ​ല്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ വ​ത്സ​ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ടി.​പി. ല​ത സ്വാ​ഗ​ത​വും ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. പ്ര​കാ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

prp

Leave a Reply

*