തൃശൂര്‍: കേരള കലാമണ്ഡലം എം കെ കെ നായര്‍ പുരസ്കാരം ഇത്തവണ ലഭിച്ചത് നടി മഞ്ജു വാര്യര്‍ക്ക് ആയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത.
കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നതിന് തുല്യമാണ് ഇത്തരം പ്രവണതകളെന്ന് ഹേമലത പറഞ്ഞു. തുടര്‍ച്ചയായി സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്കാരം നല്‍കിയിരുന്നു. കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണ് അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്കാരങ്ങള്‍ നല്‍കുന്നത്. ചോദ്യം ചെയ്യുന്നവര്‍ക്കും പരാതി പറയുന്നവര്‍ക്കും കലാമണ്ഡലത്തിലേക്ക് പ്രവേശനം പോലും ലഭിക്കില്ല. അതുകൊണ്ട് പരാതിപ്പെടാന്‍ കലാകാരികള്‍ക്ക് ഭയമാണെന്നും ഹേമലത പറഞ്ഞു.
