കോഴിക്കോട്: മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വീണ്ടും പരാതി. ഷാജിയുടെ അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്‍മാരുടെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് ഇഡിക്കു പരാതി നല്‍കിയത്. ഷാജിയുടെ പണത്തിന്റെ സ്രോതസ് സഹോദരങ്ങളാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വത്ത് സമ്ബാദനക്കേസില്‍ കെ എം ഷാജിക്കെതിരേ കോഴിക്കോട് എസ് പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാത്രമല്ല, ഷാജിയുടെ ഭാര്യ ആശയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തതിനിടെയാണ് വീണ്ടും ഇഡിക്കു പരാതി നല്‍കിയിരിക്കുന്നത്.

