ബി​ഹാ​ര്‍: എ​ന്‍​ഡി​എ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ബി​ജെ​പി മാ​റു​മെ​ന്ന് സൂ​ച​ന​ക​ള്‍

പാ​റ്റ്ന: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്ക​വെ എ​ന്‍​ഡി​എ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ബി​ജെ​പി മാ​റു​മെ​ന്ന് സൂ​ച​ന​ക​ള്‍. 55 സീ​റ്റി​ലാ​ണ് ബി​ജെ​പി മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ജെ​ഡി​യു 45 സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

മോ​ദി ഇ​ഫ​ക്‌ട് ബി​ഹാ​റി​ല്‍ ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്ത​താ​യാ​ണ് ഫ​ല സൂ​ച​ന​ക​ള്‍. ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ബി​ജെ​പി മു​ന്നി​ട്ട് നി​ല്‍​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ജെ​ഡി​യു-​ആ​ര്‍​ജെ​ഡി പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​യു ത​ക​ര്‍​ന്നു. എ​ല്‍​ജെ​പി നേ​താ​വ് ചി​രാ​ഗ് പാ​സ്വാ​ന്‍റെ നി​ല​പാ​ടും നി​തീ​ഷി​ന് തി​രി​ച്ച​ടി​യാ​യി. ഇ​ത്ത​വ​ണ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ള്‍​ക്കൊ​പ്പം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ദേ​ശീ​യ നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ​യി​ലെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യാ​യി വ​ള​രു​മെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടിയിരുന്നത്.

prp

Leave a Reply

*