ഫേസ്ബുക്ക് പൂട്ടി; ജോയ് മാത്യുവിന്‍റെ അങ്കം ഇനി സ്വന്തം പറമ്പില്‍

കൊച്ചി: സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെ ആരാധകരുമായി സംവദിച്ചു കൊണ്ടിരുന്ന നടനും സംവിധായകനുമായ ജോയ് മാത്യു അത് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു.

ഫേസ്ബുക്കിന് പകരം ജോയ് മാത്യു ഇനി ആരാധകരുമായി സംവദിക്കുക www.joymathew.com എന്ന സൈറ്റിലൂടെ ആയിരിക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഫേസ് ബുക്കിലായിരുന്നു താന്‍ ആരാധകരുമായി സംവദിച്ചിരുന്നത്. അപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി അവിടെ തന്‍റെതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താനവിടെ മാത്രമെ കാണൂ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

prp

Related posts

Leave a Reply

*