ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ജെ.എന്‍.യു കാമ്ബസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖംമൂടിയണിഞ്ഞ് അക്രമമഴിച്ചുവിട്ട സംഭവത്തില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. സംഭവത്തില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.
സാക്ഷികളുടെ മൊഴിയെടുക്കല്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കല്‍ തുടങ്ങിയവ നടന്നിട്ടും ഒന്നര വര്‍ഷത്തിനിടെ ഒരാളെ പോലും ഡല്‍ഹി പൊലീസിന് അറസ്റ്റ് ചെയ്യാനായിട്ടില്ല.Also Read:ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമണം; യൂനിയന്‍ പ്രസിഡന്‍റ് ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക് VIDEO
2020 ജനുവരി അഞ്ചിനാണ് ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി നേതൃത്വത്തില്‍ ഗുണ്ടകള്‍ അക്രമം നടത്തിയത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ആയുധങ്ങളുമായെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്ബോള്‍ സുരക്ഷാ ജീവനക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ വ്യാപകനാശനഷ്ടമുണ്ടാക്കി. വാഹനങ്ങള്‍ ഉള്‍പ്പടെ അടിച്ചു തകര്‍ത്തു. അക്രമം തടയാനെത്തിയ അധ്യാപകര്‍ക്കും മര്‍ദനമേറ്റു.

