യു.എസ്​ സൈനിക പിന്മാറ്റം രാജ്യത്ത്​ സ്​ഥിതി വഷളാക്കിയെന്ന്​ അഫ്​ഗാന്‍ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി

കാബൂള്‍: അതിവേഗം താലിബാന്‍ പിടിമുറുക്കുന്ന രാജ്യത്ത്​ കാര്യങ്ങള്‍ കൈവിട്ടുപോകാനിടയാക്കിയത്​ യു.എസ്​ സൈന്യം തിടുക്കപ്പെട്ട്​ പിന്‍മാറിയതാണെന്ന്​ അഫ്​ഗാന്‍ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി. ​ഗ്രാമങ്ങളും ഉള്‍​പ്രദേശങ്ങളും കീഴടക്കുന്നതില്‍ വലിയ വിജയം കണ്ട താലിബാന്‍ പ്രവിശ്യ ആസ്​ഥാനങ്ങള്‍ പിടിച്ചടക്കല്‍ ആരംഭിച്ചിട്ടുണ്ട്​. ലഷ്​കര്‍ ഗാഹ്​, കാണ്ഡഹാര്‍, ഹെറാത്ത്​ പ്രവിശ്യകളിലാണ്​ താലിബാന്‍ ഏറ്റവുമൊടുവില്‍ പിടിമുറുക്കിയിരിക്കുന്നത്​. ഇവ ഏതുനിമിഷവും പൂര്‍ണമായി സര്‍ക്കാറിന്​ നഷ്​ടമാകുമെന്ന,​ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന;​.

ലഷ്​കര്‍ ഗാഹില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, നഗര കേന്ദ്രം, ജയില്‍ എന്നിവ കേന്ദ്രീകരിച്ചാണ്​ താലിബാന്‍ ആക്രമണം നടത്തിയത്​. റേഡിയോ, ടെലിവിഷന്‍ സ്​റ്റേഷനുകള്‍ ഇതിനകം കീഴടക്കി. സമീപത്തു സ്​ഥിതി ചെയ്യുന്ന ഗവര്‍ണറുടെ ഓഫീസ്​ ഏതുനിമിഷവും വീഴുമെന്നാണ്​ റിപ്പോര്‍ട്ട്​. നൂറുകണക്കിന്​ കമാന്‍ഡോകള്‍ ഔദ്യോഗിക സേനയുടെ സഹായത്തിനുണ്ടെങ്കിലും മേല്‍ക്കൈ താലിബാനു തന്നെയാണ്​.

നേരത്തെ യു.എസ്​, ബ്രിട്ടീഷ്​ സേനകള്‍ നിലയുറപ്പിച്ച ഹെല്‍മന്ദിലും താലിബാന്‍ ശക്​തമായി മുന്നേറിയിട്ടുണ്ട്​. ഇവിടെയുള്ള കറുപ്പ്​ പാടങ്ങള്‍ ലോകത്തെ പ്രധാന ഹെറോയിന്‍ ഉല്‍പാദനത്തിനാവശ്യമായ കറുപ്പ്​ കേന്ദ്രങ്ങളിലൊന്നാണ്​.

കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ റോക്കറ്റാക്രമണം സര്‍ക്കാര്‍ സേനയുടെ വ്യോമാക്രമണങ്ങള്‍ക്ക്​ തിരിച്ചടിയാകും. ഈ വിമാനത്താവളം ഉപയോഗിച്ചായിരുന്നു സൈനിക നീക്കങ്ങളിലേറെയും നടന്നത്​.

prp

Leave a Reply

*