മുംബൈ: ഞായറാഴ്ച്ച മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര സര്‍വ്വീസുകളാണ് റദ്ദുചെയ്തത്.
സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍, യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ജെറ്റ് എയര്‍വേസ് ഖേദം രേഖപ്പെടുത്തി.
