ജെല്ലിക്കെട്ട് മൽസരത്തിനിടെ പങ്കെടുത്തയാളും കാണിയും മരിച്ചു

തമിഴ്നാട്ടിലെ തിരുവപ്പൂരിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. അൻപതിലധികം പേർക്കു പരുക്കേറ്റു. ജെല്ലിക്കെട്ടിനിടെ നിയന്ത്രണം വിട്ടു കുതിച്ച കാള കാണികൾക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. മൽസരത്തിൽ പങ്കെടുത്ത ആളും ജെല്ലിക്കെട്ട് കാണാനെത്തിയ ആളുമാണ് മരിച്ചത്. തിരുവപ്പൂരിലെ ക്ഷേത്രോൽസവത്തോടനുബന്ധിച്ചാണു ഇവിടെ ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്.

prp

Related posts

Leave a Reply

*