
ഐഓഎസിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഓഎസ് 13ന്റെ പിന്‍ഗാമിയാണിത്. പുതിയ രൂപകല്പനയിലുള്ള ഐഫോണ്‍ ഹോം സ്ക്രീന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ, മെച്ചപ്പെട്ട വിഡ്ജെറ്റുകള്‍, ആപ്പുകള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള ആപ്പ് ലൈബ്രറി, പുതിയ സിരി ഇന്റര്‍ഫെയ്സ് തുടങ്ങിയവ ഐഓഎസ് 14-ന്റെ സവിശേഷതകളാണ്.
ഐഓഎസ് 14-ന്റെ ഡെവലപ്പര്‍ പതിപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പബ്ലിക് ബീറ്റ പതിപ്പ് ജൂലായില്‍ പുറത്തിറക്കും. ഐഒഎസിന്റെ അന്തിമ പതിപ്പ് ഐഫോണ്‍ 12 ഫോണിനൊപ്പമായിരിക്കും പുറത്തിറക്കുകയെന്നാണ് വിവരം. ഐഓഎസ് 13 പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ഐഓഎസ് 14 പ്രവര്‍ത്തിക്കും.
