
ചെന്നൈ: കോവിഡ്ബാധിതരായ ദമ്ബതികള്‍ ബസിലുണ്ടെന്നറിഞ്ഞ് സഹയാത്രികര്‍ ഇറങ്ങിയോടിയത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കടലൂര്‍ ജില്ലയിലെ പന്‍രുട്ടി- വാടല്ലൂര്‍ റൂട്ടിലോടിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിലാണ് സംഭവം. ക്ഷയരോഗംബാധിച്ച വാടല്ലൂര്‍ സ്വദേശി 57കാരനായ ഭര്‍ത്താവിനെ ഞായറാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ശനിയാഴ്ച ഇദ്ദേഹത്തിെന്റയും ഭാര്യയുടെയും സ്രവം കൊറോണ പരിശോധനക്കായി ശേഖരിച്ചിരുന്നു. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് അധികൃതര്‍ നിര്ദേശിച്ചിരുന്നുെവങ്കിലും തിങ്കളാഴ്ച ഇവര്‍ വീടു പൂട്ടി പന്രുട്ടിക്കടുത്ത കാടംപുളിയൂരിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു.
