അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷം

ind

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഏഴ് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈനികനായ മന്‍ദീപ് സിങ്ങിനെ ഭീകരര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതിനെതിരെ വളരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം പാകിസ്ഥാന്‍ ഇപ്പോഴും തുടരുകയാണ്. അതിർത്തി കടന്ന് മിന്നലാക്രമണം നടത്താനായി ഇന്ത്യ ഇസ്രാലേയിൽനിന്നും പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോണുകൾ) വാങ്ങാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

prp

Leave a Reply

*