പഴയ വീടിനെ പുതു പുത്തനാക്കാം! അതും കുറഞ്ഞ ചിലവില്‍

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഭാവനനിര്‍മ്മാണവും ഇന്‍റീരിയറും. മുമ്പ് നാം ‘സ്റ്റൈലിഷ്’ എന്ന് കരുതിയിരുന്ന പല ഭവനങ്ങളും ഇന്ന്‍ തികച്ചും പഴഞ്ചനായി തോന്നുന്നു എന്നത് പല വീട്ടുടമസ്ഥരുടേയും പരാതിയാണ്. ഹോം റെനോവേഷന്‍റെ സാധ്യത മുതലെടുത്ത്‌ നമുക്ക് ഇത്തരം വീടുകളെ മോഡേണ്‍ ആക്കി മാറ്റുവാന്‍ സാധിക്കും.

ഘടനാപരമായ മാറ്റങ്ങള്‍

ഒരു വീട് പുതുക്കിപ്പണിയുമ്പോള്‍ ആ വീടിനു നിലവിലുള്ള അസൌകര്യങ്ങള്‍ ഏതൊക്കെയാണെന്നും അതിനെ ഏതുരീതിയില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നതുമാണ് നാം ആദ്യം മനസിലാക്കേണ്ടത്. നിലവിലുള്ള റൂമുകള്‍ക്ക് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഒരു സ്ട്രക്ച്ചറല്‍ എഞ്ചിനീയറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. വീടിന് ഏതെങ്കിലും തരത്തിലുള്ള ബലക്കുറവ് വരുന്നത് തടയാന്‍ ഇതുമൂലം സാധിക്കുന്നു.

ലുക്കിലാണ് കാര്യം

എക്സ്റ്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് വിവിധ ഡിസൈനിംഗ് ട്രെന്‍ഡുകളെക്കുറിച്ച് നാം മനസിലാക്കിയിരിക്കണം. കണ്ടംപ്രറി, കൊളോണിയല്‍, ട്രഡീഷണല്‍, തുടങ്ങി എക്സ്റ്റീരിയറിനെ നമുക്ക്  പലതായി തരംതിരിക്കാം. നമ്മുടെ അഭിരുചിയും വീടിന്‍റെ നിലവിലുള്ള ഘടനയും പരിഗണിച്ച് നമുക്ക് ഉചിതമായ ഒരു പ്ലാന്‍ തെരഞ്ഞെടുക്കാം. മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം നമ്മുടെ വീട് എങ്ങനെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കുവാന്‍ 3D ഡിസൈന്‍ തയ്യാറാക്കുന്നതിലൂടെ നമുക്ക് സാധിക്കും.

ഇന്റീരിയര്‍

വീടിനെ മോടിപിടിപ്പിക്കുന്നതില്‍ ഇന്റീരിയറിന് വലിയ സ്ഥാനമാണുള്ളത്. ഹോം റെനോവേഷന്‍ ചെയ്യുമ്പോള്‍ ഇന്റീരിയറിലും ഉചിതമായ മാറ്റങ്ങള്‍ വേണ്ടി വന്നേക്കാം.

ഗേറ്റ്, മതില്‍

ഹോം റെനോവേഷന്‍ ഭംഗിയാകണമെങ്കില്‍ വീടിന് യോജിച്ച രീതിയിലുള്ള ഗേറ്റ്, മതില്‍ എന്നിവ സ്ഥാപിക്കണം. ഇതിനായി നിലവിലുള്ള ഗേറ്റ് മാറ്റി സ്ഥാപിക്കുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാവുന്നതാണ്.

ലാന്‍ഡ്സ്കേപ്പ്

വീടിന്‍റെ എക്സ്റ്റീരിയറിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതില്‍ ലാന്‍റ്സ്കേപ്പിങ്ങിന് വലിയ പ്രാധാന്യമുണ്ട്. പ്ലോട്ടിന്‍റെ വിസ്തൃതിയും വീടിന്‍റെ ഡിസൈനും പരിഗണിച്ച് ലാന്‍റ്സ്കേപ്പിങ്ങ് കൂടി മനോഹരമാക്കിയാല്‍ നമ്മുടെ പഴയ വീട് പഴയതാന്നെന്നേ തോന്നുകയില്ലാത്ത തരത്തില്‍ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:

Zain Sunu

Interior Designer

Inspire D Zara

+91 9895765000

inspiredzara@gmail.com

 

Send Enquiry

    Name*

    Email*

    Mobile*

    Message

     

    prp