പെന്‍സില്‍ വാനിയ: അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 23 ന്. പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും, അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ആന്ധ്രാക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ പെന്‍സില്‍ വാനിയ മോണ്‍ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കുന്നത്.
ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനും, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട-ലത ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയുവാന്‍ ശ്രമിച്ച അമ്മൂമ്മയെ കുത്തിക്കൊലപ്പെടുത്തുകയും, തുടര്‍ന്ന് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട് കേസില്‍ ആക്കി അപ്പാര്‍ട്ട്മെന്‍റിലെ ജിമ്മില്‍ വെക്കുകയുമായിരുന്നു.
ഗാബ്ലിങ്ങ് നടത്തി 35000 ഡോളര്‍ കടം വരുത്തിയത് വീട്ടുന്നതിന് കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ മാതാപിതാക്കളില്‍ നിന്നും ആവശ്യപ്പെടാനായിരുന്നു രഘുനന്ദന്‍റെ പ്ലാന്‍.
2014ല്‍ വധശിക്ഷക്ക് വിധിച്ച ഇയാള്‍ ,ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് ഇയാളുടെ ശിക്ഷ നടപ്പാക്കാന്‍ പ്രദേശിക ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. പെന്‍സില്‍വാനിയയില്‍ ഫെബ്രുവരി 23ന് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. എഞ്ചിനീയറിങ് ബിരുദധാരിയായ രഘുനന്ദന്‍ എച്ച് വണ്‍ ബി വിസയിലാണ് അമേരിക്കയിലെത്തിയത്.

