India Heatwave | മുന്നറിയിപ്പ്! അപകടകരമാം വിധം ഉഷ്ണതരംഗം ഇന്‍ഡ്യയിലും പാകിസ്താനിലും ഉയരുന്നുവെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍; താപനില 40 – 50 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താം

ന്യൂഡെല്‍ഹി:() കടുത്ത ചൂടിന്റെ നടുവിലാണ് ദക്ഷിണേഷ്യ. ഇന്‍ഡ്യയിലും പാകിസ്‌താനിലും ആളുകള്‍ 40-50 ഡിഗ്രി സെല്‍ഷ്യസ് ചൂട് അഭിമുഖീകരിക്കുന്നു.

വരും ദിവസങ്ങളിലും ഇതില്‍ നിന്ന് മോചനം ഉണ്ടാകില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്കോടിഷ് കാലാവസ്ഥാ നിരീക്ഷകന്‍ സ്കോട് ഡങ്കന്‍ ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരവും അധികഠിനവുമായ ഉഷ്ണതരംഗം ഇന്‍ഡ്യയിലേക്കും പാകിസ്താനിലേക്കും നീങ്ങുകയാണെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

‘ഏപ്രിലില്‍ താപനില റെകോര്‍ഡ് തലത്തിലേക്ക് ഉയരും. ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്‌താന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം’, അദ്ദേഹം പറഞ്ഞു. മുതല്‍. 2022 മാര്‍ചിലെ ഒരു ഗ്രാഫിക്‌സ് പങ്കിട്ട സ്‌കോട്, മാര്‍ച് മാസത്തില്‍ ലോകത്തിന്റെ ഈ ഭാഗം എത്ര കഠിനമായ ചൂടിലാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1518141572331847680&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-dh25a7c3d3df99474c8c1b4fda99c0e101%2Fola%2Bskuttar%2Bvangich%2Baar%2Bdhivasathinullil%2Bkedayi%2Bnannakkanethiya%2Bmekkanikkum%2Bkaimalarthi%2Bkalikayariya%2Budama%2Bcheytha%2Bkaryam%2Bkambanikk%2Bvaruthiyath%2Bvan%2Bnanakked-newsid-n380688342&sessionId=ae433ab774ba880502cb5e25e31791a88f72e5ae&siteScreenName=Dailyhuntapp&theme=light&widgetsVersion=c8fe9736dd6fb%3A1649830956492&width=550px

200 വര്‍ഷത്തിനിടെ ഇന്‍ഡ്യ-പാകിസ്താന്‍ താപനില വര്‍ധിച്ചു

പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം ഇന്‍ഡ്യയുടെയും പാകിസ്താന്റെയും താപനില എങ്ങനെ മാറിയെന്ന് കാണിക്കാന്‍ ബെര്‍ക്ലി എര്‍തില്‍ നിന്നുള്ള ഡാറ്റ അദ്ദേഹം ഉദ്ധരിച്ചു. ‘നമ്മുടെ ഗ്രഹം ചൂടാകുന്നതനുസരിച്ച്‌, താപ തരംഗങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. വര്‍ഷത്തിലെ മിക്ക സമയങ്ങളിലും ചൂടിന്റെ അപകടകരമായ അളവ് കാണാം. ഗ്രഹത്തിലെ ഏറ്റവും ചൂടേറിയ ഏഴ് വര്‍ഷങ്ങളിലൊന്നാണ് 2021 എന്ന് ലോക കാലാവസ്ഥാ സംഘടന ജനുവരിയില്‍ പ്രഖ്യാപിച്ചു’, സ്‌കോട് ട്വീറ്റ് ചെയ്തു.

ആഗോളതാപനം തടയാന്‍ ഏറെ ദൂരം സഞ്ചരിക്കണം

ഓരോ വര്‍ഷവും ശരാശരി ആഗോള താപനില ഏകദേശം ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്‌വമനം 2020-ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് നേരിയ കുറവുണ്ടായതിന് ശേഷം 2021-ല്‍ റെകോര്‍ഡ് തലത്തിലെത്തി. ആഗോളതാപനം തടയാന്‍ നമ്മള്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഗ്രഹത്തിന്റെ കൂടുതല്‍ ചൂട് കുറയ്ക്കാന്‍ ദ്രുതഗതിയിലുള്ള ഡീകാര്‍ബണൈസേഷന്‍ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അപകടകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഇനിയും വൈകിക്കൂട.

prp

Leave a Reply

*