ആകാശത്തു വച്ച്‌ വിമാനങ്ങള്‍ കൈമാറി പൈലറ്റുമാര്‍ : പിന്നീട് നടന്നത് ഞെട്ടിക്കുന്ന അപകടം

ആരിസോന: അമേരിക്കയില്‍ നടന്ന രണ്ട് പൈലറ്റുമാരുടെ വ്യോമാഭ്യാസ പ്രകടനങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.

പറപ്പിക്കുന്നതിനിടയില്‍ ആകാശത്തു വെച്ച്‌ തങ്ങളുടെ വിമാനങ്ങള്‍ പരസ്പരം കൈമാറാന്‍ ഇവര്‍ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലൂക്ക് ഐക്കിന്‍സ് (48), ആന്‍ഡി ഫാരിങ്ങ്ടണ്‍ (39) ഇന്ന് അരിസോണ സ്വദേശികളായ രണ്ട് പൈലറ്റുകള്‍, തങ്ങളുടെ സെസ്ന വിമാനങ്ങളാണ് ആകാശത്തു വെച്ച്‌ കൈമാറാന്‍ ശ്രമിച്ചത്. തങ്ങളുടെ വിമാനങ്ങളില്‍ നിന്നും ചാടിയിറങ്ങി, ആകാശത്തു വെച്ച്‌ അപരന്റെ വിമാനത്തില്‍ കയറിപ്പറ്റാനാണ് ഇരുവരും ശ്രമിച്ചത്.

12,000 അടി ഉയരത്തില്‍ വച്ചായിരുന്നു അതീവ സാഹസികമായ ഈ അഭ്യാസം നടന്നത്. എന്നാല്‍, കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ വിജയകരമായി പര്യവസാനിച്ചില്ല. ആന്‍ഡി പറപ്പിച്ചിരുന്ന വിമാനത്തില്‍ അന്തരീക്ഷത്തിലൂടെ തുഴഞ്ഞ് ചെന്ന്
ലൂക്ക്‌ കയറിപ്പറ്റി. കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും അദ്ദേഹം കാര്യം സാധിച്ചു. എന്നാല്‍, ലൂക്ക്‌ പറപ്പിച്ചിരുന്ന വിമാനത്തില്‍ കയറിപ്പറ്റാന്‍ ആന്‍ഡിക്ക് സാധിച്ചില്ല. നിയന്ത്രണം വിട്ട ആ വിമാനം വളരെ വേഗത്തില്‍ താഴേക്ക് കൂപ്പുകുത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച്‌ ആന്‍ഡി, തന്റെ പാരഷൂട്ട് റിലീസ് ചെയ്ത് സുരക്ഷിതമായി താഴെയിറങ്ങി. നിലംപതിച്ച ലൂക്കിന്റെ വിമാനം പൊട്ടിത്തെറിക്കുകയും ചെയ്തു. ലോകം മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ചു കണ്ട ഈ മത്സരം സ്പോണ്‍സര്‍ ചെയ്തത് റെഡ്ബുള്‍ കമ്ബനിയാണ്.

prp

Leave a Reply

*