ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 48, 786 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 61,588 പേര്‍ രോഗമുക്തരായി.
2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുമ്ബ് തന്നെ പരമാവധിപ്പേര്‍ക്ക് വാക്സീനേഷന്‍ നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
വാക്സീനേഷന്‍ ത്വരിതപ്പെടുത്തണമെന്നും, വാക്സീന്‍ വിമുഖത മാറ്റാന്‍ പ്രചാരണം ശക്തമായി നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും കേന്ദ്ര മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
കുട്ടികളിലെ പരീക്ഷണത്തിന് കൊവോവാക്സീന് അനുമതിയില്ല
കൊവോവാക്സീന് കുട്ടികളിലെ ട്രയലിന് അനുമതി നല്‍കിയില്ല. 2 മുതല്‍ 17 വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനായിരുന്നു കൊവോവാക്സിന്‍ അനുമതി തേടിയത്.
ഇത് പരിശോധിച്ച് വിദഗ്തസമിതി തള്ളുകയായിരുന്നു. അതേസമയം കൊവിഡ് വൈറസിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് അനുമതി തേടിയിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ സൈകോവ്-ഡി വാക്സീന്‍ പന്ത്രണ്ട് വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കാന്‍ കഴിയുമെന്നാണ് കമ്ബനിയുടെ അവകാശവാദം.

