കൊച്ചി: എയര്‍ടെല്‍, ജിയോ കമ്ബനികള്‍ക്ക് നഗരത്തില്‍ കേബിള്‍ ഇടാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയതിനെച്ചൊല്ലി നഗരസഭ കൗണ്‍സിലില്‍ വിവാദം. 15 കോടി രൂപ വാങ്ങി മുന്‍കൂര്‍ അനുമതി നല്‍കിയതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ അംഗം ആന്റണി പൈനുംതറയും ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തി. ഇരുകമ്ബനിയും പോസ്റ്റ് വാടകയിനത്തില്‍ കോര്‍പറേഷനിലേക്ക് കോടികള്‍ നല്കാനുള്ളപ്പോള് ധനകാര്യ കമ്മിറ്റിയുടെ അനുമതിയില്ലാതെ കേബിള്‍ ഇടാന്‍ സമ്മതം നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ധനകാര്യ കമ്മിറ്റിയുടെ അനുമതിക്ക് വിടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
പള്ളുരുത്തി മേഖലയിലെ 12 മുതല്‍ 21വരെ ഡിവിഷനുകളില്‍ എയര്‍ടെല്ലിന് 544 പോസ്റ്റ് ഇടാനാണ് അനുമതി നല്‍കിയത്. വൈറ്റില മേഖലയിലെ 53, 49, 57, 52 ഡിവിഷനുകളില്‍ 862 പോസ്റ്റിന് ജിയോ അനുമതി നേടി. എയര്‍ടെല്ലിന് വൈറ്റിലയില്തന്നെ 11 ഡിവിഷനില്‍ 2616 പോസ്റ്റ് ഇടാനും അനുമതി നല്‍കിയിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചി മേഖല ഓഫിസ്, ഇടപ്പള്ളി മേഖല ഓഫിസ് എന്നിവയുടെ പരിധിയില്‍ വിവിധ റോഡുകളില്‍ ഒാപ്ടിക്കല്‍ ഫൈബര്‍ വലിച്ച് പോസ്റ്റ് സ്ഥാപിക്കാനും ഓവര്‍ഹെഡ് കേബിള്‍ വലിക്കാനും ഇരുകമ്ബനിക്കും റോഡ് മുറിക്കാനും മുന്‍കൂര്‍ അനുമതി നല്കി.
ഒരു പോളിന് 579, 500 എന്നിങ്ങനെ വ്യത്യസ്ത വാര്‍ഷിക വാടകയാണ് ഈടാക്കുന്നത്. റോഡ് പുനരുദ്ധാരണ ഫീസ് ഈടാക്കി റോഡ് മുറിക്കാനുള്ള അനുമതി നഗരാസൂത്രണകാര്യ സ്ഥിരം സമിതിയുടെ ഫെബ്രുവരി 26ലെ യോഗത്തില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടുന്ന മാര്‍ച്ച് 18ലെ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് വ്യവസ്ഥകേളാടെയാണ് അനുമതി നല്‍കിയതെന്നും മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.കോവിഡ് ലോക്ഡൗണ്‍ കാലത്ത് കാന ശുചീകരണത്തിനും ശമ്ബളം നല്‍കാനും ഒക്കെ ഉപയോഗപ്പെടുത്തിയത് ഇരുകമ്ബനിയില്നിന്ന് ഇൗടാക്കിയ പണമാണ്. ആറുമാസം നഗരസഭ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത് ഇതിലൂടെയാണ്. തെന്റ കൈകള്‍ ശുദ്ധമാണ്. അഴിമതിയാരോപണത്തില്‍ ഏത് അന്വേഷണവും നടത്താം. മേയര്‍ പദവി വിട്ടൊഴിയേണ്ടി വരുമെന്ന ഭയപ്പെടുത്തല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

