ബെയ്ജിങ്: കോവിഡില്‍ ലോകത്തെ മുനയില്‍ നിര്‍ത്തിയും വ്യവസായംകൊണ്ട് വന്‍കരകള്‍ ജയിക്കുകയും ചെയ്ത് ഏറെ മുന്നില്‍നില്‍ക്കുന്ന ചൈനയുടെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ്. മാനഹാനി സഹിച്ച് കോളനിയായി കഴിഞ്ഞ കാലത്തുനിന്ന് ആഗോള രാഷ്ട്രീയത്തിെന്റ ദിശ നിര്‍ണയിക്കുന്ന ശക്തിയായി സ്വയം അടയാളപ്പെടുത്തിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിഴലില്നിര്ത്താനാവില്ലെന്ന് ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് പറഞ്ഞു.
”ചൈന ആരെയും അടിച്ചമര്‍ത്തുന്നില്ല. ചൈനയെ അടിച്ചമര്‍ത്താന്‍ വന്നാല്‍, വന്ഉരുക്കുമതിലില് അവരുടെ തലതല്ലി തകര്‍ക്കും”- ടിയാനെന്മെന് ചത്വരത്തില്‍ തടിച്ചുകൂടിയ 70,000 കാണികളെ സാക്ഷിനിര്‍ത്തി ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ ഷി പറഞ്ഞു. ”സോഷ്യലിസത്തിന് മാത്രമാണ് ചൈനയെ രക്ഷിക്കാനാകുക. ചൈനയുടെ സ്വാഭാവങ്ങളോടെയുള്ള സോഷ്യലിസത്തിേന ചൈനയെ വികസനവഴിയില്‍ മുന്നോട്ടുനയിക്കാനാകൂ. രാജ്യത്തെ ഇനിയും കീഴൊതുക്കാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെ ശ്രമം നടന്നാല്‍, 140 കോടി ജനങ്ങള്‍ ചേര്‍ന്ന് അവരുടെ തല ഉരുക്കുമതിലില്‍ ഇടിച്ചുതകര്‍ക്കും”- പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ആകാശത്ത് വര്ണക്കാഴചകള്ളുമായി യുദ്ധ വിമാനങ്ങള്‍ മായാക്കാഴ്ചകള്‍ പകര്‍ന്ന വ്യാഴാഴ്ചയാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 100 വര്‍ഷം തികച്ചത്. ഹോങ് കോങ് അധികാരക്കൈമാറ്റത്തിെന്റ വാര്‍ഷികവും ഇതേ ദിവസം ആഘോഷമാക്കുകയാണ് ചൈന. ഹോങ്കോങ്, മക്കാവു എന്നിവ സ്വയംഭരണത്തോടെയുള്ള ചൈനീസ് പ്രവിശ്യകള്‍ തന്നെയായി തുടരുമെന്നും പ്രസിഡന്റ് തെന്റ പ്രസംഗത്തില്‍ പറഞ്ഞു.
1921ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വരുന്നത്. 1949ലാണ് അധികാരത്തിലെത്തുന്നത്. അതുകഴിഞ്ഞ് ഇതുവരെയും ചൈന നടന്ന വഴികളിലെ പ്രധാന കാഴ്ചകള്‍ മേളിപ്പിച്ച് ‘മഹായാത്ര’ എന്ന പേരില്‍ കലാപരിപാടിയും ബെയ്ജിങ്ങില്‍ സംഘടിപ്പിച്ചിരുന്നു.

